Friday 9 August 2013

SMILE THRITHALA


          

സ്മൈല്‍ പ്രോജക്ട്


    തൃത്താല നിയോജകമണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനും പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും ലക്ഷ്യമിടുന്ന പ്രോജക്ടാണ് സ്മൈല്‍ തൃത്താല.വിവിധ ഏജന്‍സികളെ സംയോജിപ്പിച്ച് മുഴുവന്‍ പൊതു വിദ്യാലയങ്ങളേയും മാതൃകാപരമായി മെച്ചപ്പെടുത്തേണ്ടതുണ്ട്.
        ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തണമെങ്കില്‍ ഭൗതിക സാഹചര്യം, പോഷകാഹാര വിതരണം, ആരോഗ്യ സുരക്ഷ, കലാകായിക പഠനം എന്നിവ കൂടി മെച്ചപ്പെടണം. ലൈബ്രറി, ലാബ്, ഐ.ടി പഠനം, ശിശുസൗഹൃദ പഠനാന്തരീക്ഷം, രക്ഷാകര്‍തൃ വിദ്യാഭ്യാസം, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുള്ള പരിപാടികള്‍ പ്രീ-പ്രൈമറി വിദ്യാഭ്യാസം എന്നിവ ശാസ്ത്രീയമാക്കണം. അതുകൊണ്ട് ഈ സമസ്ത മേഖലകളും നാം വിഭാവനം ചെയ്യുന്ന സമഗ്ര വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി നാം പരിഗണിക്കുന്നു.
അങ്ങനെ പഠനം സുഗമവും ആയാസരഹിതവും ആക്കി എല്ലാ വിദ്യാലയങ്ങളിലും പുത്തനുണര്‍വ്വ് പ്രദാനം ചെയ്ത് സമഗ്രവിദ്യാലയ വികസനം അര്‍ത്ഥപൂര്‍ണ്ണമായി നടപ്പാക്കാന്‍ നമുക്ക്    ഒന്നിച്ച്  കൈകോര്‍ക്കാം....

No comments:

Post a Comment