HISTORY


        പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് തൃശൂര്‍ മലപ്പുറം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന തൃത്താല നിയോജക മണ്ഡലം നിളാനദിയുടെ ഇരുഭാഗങ്ങളിലായി പരന്നു കിടക്കുന്നു. തൃത്താല വിദ്യാഭ്യസ ഉപജില്ലയിലെ ആനക്കര, കപ്പൂര്‍ പട്ടിത്തറ, തൃത്താല, നാഗലശ്ശേരി, തിരുമിറ്റക്കോട് ചാലിശ്ശേരി ഗ്രാമ പഞ്ചായത്തുകളും പട്ടാമ്പി വിദ്യാഭ്യസ ഉപജില്ലയിലെ പരുതൂര്‍ ഗ്രാമ പഞ്ചായത്തും ഈ നിയോജക മണ്ഡലത്തിന്റെ പ്രവര്‍ത്തന പരിധി നിര്‍ണയിക്കുന്നു. ഇവിടത്തെ നിവാസികളില്‍ ഭൂരിപക്ഷവും കാര്‍ഷിക വൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വിഭിന്നമായ ഒരു സാംസ്കാരിക സംസ്കൃതിയും ഭൂമിശാസ്ത്ര പ്രത്യേകതയും തൃത്താലയ്ക്ക് സ്വന്തമാണ്. പന്തിരുകുല പെരുമയോളം പഴക്കമുള്ള ചരിത്രവും ആയുര്‍വേദം, കളരി, കഥകളി, തായമ്പക, പഞ്ചവാദ്യം മറ്റു സുകുമാരകലകള്‍ എന്നിവയുടെ പെരുമയും മറ്റൊരു പ്രദേശത്തിനും അവകാശപ്പെടാനില്ല.
    സംഘകാലം മുതല്‍ വേദ പഠനത്തിന് നേതൃത്വം നല്‍കിയ പന്നിയൂര്‍ ഗ്രാമവും ജ്ഞാനപീഠം കയറിയ കൂടല്ലൂരും മഹാകവിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ അമേറ്റിക്കരയും മേഴത്തൂരില്‍നിന്ന് കേരളം മുഴുവന്‍ പരന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ അലയൊളികളും തൃത്താലയുടെ അഭിമാനമാണ്. വിജ്ഞാനത്തിന്റെ വിളനിലമായ കൂടല്ലൂര്‍ മന, വിവിധ കലകളുടെ കേന്ദ്രമായ പൂമുള്ളി മന എന്നിവ ഇന്നും ഈ രംഗങ്ങളില്‍ പ്രശോഭിച്ചു നില്‍ക്കുന്നു.
തൃത്താല നിയമസഭാനിയോജകമണ്ഡലം 


തൃത്താലയുടെ മുന്‍ സാരഥികള്‍

List Of Winning Candidates
Year Voters
In
1000
Voter Turnout (% age) Winner Runner-up
Candidate Name %age Party Candidate Name %age Party
2011 122.39 76.19 Adv. V.T BALRAM 46.40 INC P. MAMMYKUTTY 43.58 CPI(M)
2006 122.39 76.19 T.P. KUNJUNNI 48.29 CPI(M) P. BALAN 42.61 INC
2001 116.11 77.38 V.K.CHANDRAN 47.19 CPM P.BALAN 46.76 INC
1996 99.63 69.41 V.K.CHANDRAN 47.47 CPM A.P.ANILKUMAR 42.97 INC
1991 96.65 71.5 E. SANKARAN 48.95 CPM K.P. RAMAN MASTER 43.03 MUL
1987 85.73 78.8 M.P. THAMI 47.18 INC M.K. KRISHNAN 43.53 CPM
1982 66.74 72.96 K. K. BALAKRISHNAN 48.18 INC T. P. KUNHUNNY 47.56 CPM
1980 60.29 65.88 M. P. THAMI 50.52 INC(I) N. SUBBAYYAN 49.48 INC(U)
1977 59.75 76.01 K. SANKARANARAYANAN 58.34 INC P. P. KRISHNAN 41.66 CPM

No comments:

Post a Comment